130-ആം ഭരണഘടനാ ഭേദഗതി ബിൽ: ജനാധിപത്യത്തിന് സുരക്ഷയോ, പ്രതിപക്ഷത്തിന് കുടുക്കോ? ✍️പി സി അബ്ദുൽ ഗഫൂർ 2025 ഓഗസ്റ്റ് 20-ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച 130-ആം ഭരണഘടനാ ഭേദഗതി ബിൽ ഇപ്പോൾ വലിയ ചർച്ചയിലാണ്. പുറത്തു പറയുന്ന വാക്കുകളിൽ ഇത് “ജനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാൻ വേണ്ടിയാണ്” എന്നാണെങ്കിലും, അകത്ത് നോക്കുമ്പോൾ ഇത് പ്രതിപക്ഷത്തെ രാഷ്ട്രീയമായി കുടുക്കാൻ രൂപകൽപ്പന ചെയ്ത ഒരു നിയമം തന്നെയാണെന്ന് പലരും വിലയിരുത്തുന്നു. 📌 ബില്ലിന്റെ പ്രധാന വ്യവസ്ഥകൾ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാനമന്ത്രി, ഡൽഹി മുഖ്യമന്ത്രി – ആരും 30 ദിവസത്തേക്ക് തുടർച്ചയായി റിമാൻഡിൽ പോയാൽ, അവരുടെ സ്ഥാനവും അധികാരവും നഷ്ടമാകും. വീണ്ടും വിമുക്തരായാൽ തിരിച്ചുകൂടി അധികാരം പിടിക്കാം, പക്ഷേ 30 ദിവസത്തെ അറസ്റ്റും കേസും തന്നെ രാഷ്ട്രീയ ജീവിതത്തെ കറ പിടിപ്പിക്കും. 📌 സർക്കാരിന്റെ വാദം കുറ്റാരോപിതർ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തെ മലിനമാക്കുന്നു. ജനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാൻ, അഴിമതി ആരോപണങ്ങളുള്ളവർ ഭരണത്തിൽ നിന്ന് മാറേണ്ടതുണ്ട്. 📌 ചതികളും വലയങ്ങളും 1. ED–CBI–IT യുടെ രാഷ്ട്രീയ ഉപയ...